ഭാര്യയ്‌ക്കൊപ്പം ചുവടുവെച്ച് സ്റ്റേജ് പൊളിച്ചടുക്കി ദുൽഖർ; വീഡിയോ

നടൻ ദുൽഖർ സൽമാന്റെ അഭിനയം പോലെ തന്നെ ഗംഭീരമാണ് നൃത്തവും. അവാർഡ് നിശകളിലെല്ലാം ദുൽഖറിന്റെ നൃത്തം കാണാൻ വേണ്ടി മാത്രം ആയിരങ്ങളാണ് വരാറ്. ഇപ്പോൾ അതിലും ഗംഭീരമായ ഒരു നൃത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഭാര്യ അമാൽ സൂഫിയയുമൊത്തുള്ള നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സ്ത്രീ എന്ന ഹിന്ദി ചിത്രത്തിലെ ‘മിലേഗി മിലേഗി’ എന്ന ഗാനത്തിനൊപ്പമാണ് ദുൽഖറും ഭാര്യയും ചുവടുവെക്കുന്നത്. അതിന് ശേഷം ദുൽഖർ അടക്കമുള്ള ആൺ സംഘം വേദി വിടുമ്പോൾ അമാലടങ്ങുന്ന പെൺ സംഘം നൃത്തം തുടരുന്നുണ്ട്. ദുൽഖർ തന്നെ അഭിനയിച്ച ‘ബാംഗ്ലൂർ ഡെയ്‌സ് ‘ എന്ന ചിത്രത്തിലെ ‘പച്ചകിളിക്കൊരു കൂട്’ എന്ന ഗാനത്തിനൊത്താണ് അമാലും സംഘവും ചുവടുവെക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കൈയ്യടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Read Also : ഒപ്പോ മൊബൈൽ ലോഞ്ചിൽ മാസ്സ് എൻട്രി നടത്തി ദുൽഖർ സൽമാൻ; വീഡിയോ

2012 ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമാ രംഗത്തേക്ക് എത്തുന്നത്. അതേവർഷം തന്നെയാണ് താരം വിവാഹിതനാകുന്നതും. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെയാണ് ദുൽഖർ വിവാഹം കഴിച്ചത്.

ഒരു യമണ്ടൻ പ്രേമകഥ, കണ്ണും കണ്ണും കൊള്ളയടിത്ത, ദി സോയ ഫാക്ടർ എന്നിവയാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top