പ്രധാനമന്ത്രിയാകാന്‍ മത്സരിക്കണമെന്നില്ല; നിലപാട് വ്യക്തമാക്കി മായാവതി

പ്രധാനമന്ത്രിയാകാന്‍ മത്സരിക്കണമെന്നില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം മായാവതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയാകാന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്ന പ്രസ്താവനയുമായി മായാവതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.

1995ല്‍ ഉത്തര്‍പ്രദേശില്‍ താന്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭയില്‍ അംഗമായിരുന്നില്ലെന്നും അതേരീതിയില്‍ പ്രധാനമന്ത്രിയോ മന്ത്രിയോ ആകാന്‍ കഴിയുമെന്നാണ് മായാവതി ഓര്‍മ്മിപ്പിച്ചത്.

Read Also; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ആറ് മാസത്തിനകം ലോക്‌സഭയിലേക്കോ രാജ്യസഭയിലേക്കോ ജയിച്ചാല്‍ മതിയാകുമെന്നും മായാവതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാകേണ്ടതില്ലെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തള്ളി എസ്പിയും ബിഎസ്പിയും ഒന്നിച്ചാണ് മത്സരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top