Advertisement

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ശ്രീധരന്‍ പിള്ള

March 21, 2019
Google News 2 minutes Read

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇതേപ്പറ്റി ബിജെപി ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്നും നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമായ ശേഷമാണ് താന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയതെന്നും ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാത്തതിനെപ്പറ്റി അറിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ ബിജെപി രംഗത്തിറക്കിയിരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

Read Also; മോദി വാരാണസിയില്‍ തന്നെ; പട്ടികയില്‍ ഇല്ലാതെ പത്തനംതിട്ട

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഡല്‍ഹിയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കേരളത്തിലെ 13 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍,
ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍,കൊല്ലം- കെ വി സാബു,ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍,എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം,ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍,പാലക്കാട്- സി കൃഷ്ണകുമാര്‍,കോഴിക്കോട് – പ്രകാശ് ബാബു,മലപ്പുറം – വി ഉണ്ണികൃഷ്ണന്‍,പൊന്നാനി- വി ടി രമ,വടകര – വി കെ സജീവന്‍,കണ്ണൂര്‍- സി കെ പത്മനാഭന്‍,കാസര്‍കോട്- രവീശ തന്ത്രി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

Read Also; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എറണാകുളത്ത് കണ്ണന്താനം,ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ

പത്തനംതിട്ട സീറ്റ് മാത്രം ഒഴിച്ചിട്ട് മറ്റു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് പത്തനംതിട്ടസീറ്റില്‍ തര്‍ക്കം തുടരുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ പ്രധാനപോരാട്ടം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍  ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. പത്തനംതിട്ട സീറ്റിനെച്ചൊല്ലി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. അതേ സമയം കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്റെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here