ഹോളി ആഘോഷത്തിനിടെ സബ് ഇൻസ്‌പെക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പരാസ്, അൻഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ആയിരുന്ന മൂവർ സംഘം സബ് ഇൻസ്‌പെക്ടർ അമിത് കുമാർ സഞ്ചരിച്ചിരുന്ന കാറിന് നേരെ കളർ ഒഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
ബന്ധുക്കളുമായി രജൗരി ഗാർഡനിലെ ഭക്ഷണശാലയിലേയ്ക്ക് പോവുകയായിരുന്നു അമിത് കുമാർ. അവധിയിൽ ആയതിനാൽ സാധാരണ വേഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ശേഷം ട്രാൻസിറ്റ് ക്യാമ്പിന് സമീപമെത്തിയ ഇവരുടെ കാറിന്റെ ഗ്ലാസിലേക്ക് മൂവർ സംഘം നിറങ്ങൾ ഒഴിച്ചു.
Read Also : ഇത്തവണ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി സിആര്‍പിഎഫ്
ഇതോടെ പ്രകോപിതനായ അമിത് കാറിൽ നിന്നും പുറത്തിറങ്ങുകയും യുവാക്കളെ ചോ?ദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. ശേഷം മൂന്ന് യുവാക്കളും ചേർന്ന് അമിതിനെ നിലത്ത് തള്ളിയിട്ട ശേഷം കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here