സംസ്ഥാനത്തെ പത്തു ജില്ലകളിൽ ചൊവ്വാഴ്ച വരെ സൂര്യാഘാത- സൂര്യാതപ മുന്നറിയിപ്പ്

സംസ്ഥാനത്തെ പത്തു ജില്ലകളിൽ ചൊവ്വാഴ്ച വരെ സൂര്യാഘാത- സൂര്യാതപ മുന്നറിയിപ്പ്. ഈ ജില്ലകളിൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്ന് സംസ്ഥാന ദുരന്ത നിരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുള്ളത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ തീവ്രത കുറഞ്ഞ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. അന്തരീക്ഷ താപനില അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍ സുര്യാഘാതമൊഴിവാക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
Read Also : സൂര്യാഘാതം; കേരള പൊലീസിന്റെ മുന്നറിയിപ്പ് ‘ട്രോള്‍’
പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്നാണ് കര്‍ശന നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തും. തിരുവനന്തപുരം നഗരത്തില്‍ നിര്‍ദ്ദേശം അവഗണിച്ച് പ്രവര്‍ത്തിച്ച രണ്ട് സൈറ്റുകളില്‍ പരിശോധനയെ തുടര്‍ന്ന് ജോലി നിര്‍ത്തി വെപ്പിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here