Advertisement

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചതായി റിപ്പോർട്ട്

March 22, 2019
Google News 1 minute Read

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിംഗ് നിലച്ചതായി റിപ്പോർട്ട്. മുംബെയിലെ സൗദി കോൺസുലേറ്റിൽ വിസാ സ്റ്റിക്കർ തീർന്നതാണ് കാരണം എന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ഇതോടെ പ്രയാസത്തിലായി. അതേസമയം ഉംറവിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് പുറപ്പെടേണ്ട സമയപരിധി രണ്ടാഴ്ചയായി കുറച്ചു

മുംബൈയിലെ സൗദി കോൺസുലേറ്റ് കഴിഞ്ഞ രണ്ട് ദിവസമായി സൌദിയിലേക്കുള്ള വിസിറ്റ് വിസകൾ സ്റ്റാമ്പ് ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ട്. നാട്ടിൽ സ്‌കൂളവധി ആരംഭിക്കാനിരിക്കെ സന്ദർശക വിസയിൽ സൗദിയിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും ഇതോടെ പ്രയാസത്തിലായി. ഈയാഴ്ച സൌദിയിലേക്ക് പുറപ്പെടാൻ തയ്യാറായ പലരുടെയും യാത്ര റദ്ദ് ആയി. വ്യാഴം വെള്ളി ദിവസങ്ങളിൽ വിസ സ്റ്റാമ്പിംഗ് മുടങ്ങി.

Read Also : സൗദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു

ശനി, ഞായർ ദിവസങ്ങൾ അവധിയാണ്. തിങ്കളാഴ്ച വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ. മുൻകൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നാണ് സൂചന. അടുത്തയാഴ്ച മുതൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിക്കുകയാണ്. കോൺസുലേറ്റിൽ ഉണ്ടായിരുന്ന വിസിറ്റ് വിസയുടെ സ്റ്റിക്കർ തീർന്നു പോയതാണ് സ്റ്റാമ്പിംഗ് നിന്നുപോകാൻ കാരണമെന്നാണ് റിപ്പോർട്ട്. വിസിറ്റ് വിസാ അപേക്ഷകരുടെ എണ്ണം വൻതോതിൽ വർധിച്ചതാണ് സ്റ്റോക്ക് പെട്ടെന്ന് തീരാൻ കാരണമെന്ന് ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു. ചൊവ്വാഴ്ചക്ക് ശേഷം സബ്മിറ്റ് ചെയ്ത വിസാ അപേക്ഷകൾ കോൺസുലേറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടില്ല.

Read Alsoസൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് വിസിറ്റ് വിസയിൽ ഇപ്പോൾ സൗദിയിലേക്ക് വരുന്നത്. ലെവി താങ്ങാനാകാത്ത ഫാമിലി വിസ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോയ പല കുടുംബങ്ങളും വിസിറ്റ് വിസയിൽ സൗദിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഉംറ വിസകൾക്ക് തടസ്സങ്ങൾ ഒന്നുമില്ല. എന്നാൽ ഉംറ വിസ സ്റ്റാമ്പ് ചെയ്തു സൌദിയിലേക്ക് പുറപ്പെടാൻ ഉണ്ടായിരുന്ന സമയപരിധി ഒരു മാസത്തിൽ നിന്നും പതിനഞ്ചു ദിവസമായി കുറച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here