കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്
കണ്ണൂര്‍ നടുവിലില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആര്‍എസ്എസ് നേതാവായ ഷിബുവിന്റെ വീട്ടു മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയതെന്നാണ് സൂചന.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം. ആര്‍എസ്എസ് താലുക്ക് കാര്യവാഹകായ ഷിബുവിന്റെ വീട്ടു മുറ്റത്താണ് സ്‌ഫോടനമുണ്ടായത്. ഷിബുവിന്റെ ഏഴ് വയസുള്ള മകന്‍ ഗോകുല്‍, തൊട്ടടുത്ത വീട്ടിലെ പന്ത്രണ്ടുവയുസുള്ള കജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരയ്ക്ക് താഴെയാണ് ഗോകുലിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും കജിലിനെ പരിയാരം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.
കുട്ടികള്‍ കളിക്കുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷിബുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് സിപിഐഎം ആരോപിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് തിളപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here