രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള അവസരം കേരളം അഭിമാനത്തോടെ ഏറ്റെടുക്കുമെന്ന് കോടിയേരി

രാഹുൽ ഗാന്ധിയെ തോൽപ്പിക്കാനുള്ള അവസരം കേരള ജനത അഭിമാനത്തോടെ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസിനെ തോൽപ്പിക്കേണ്ട രാഹുൽ ഇപ്പോൾ ഒളിച്ചോടുകയാണ്. മതനിരപേക്ഷ അടിത്തറയുള്ള കേരളത്തിൽ മത്സരിച്ച്‌ സുരക്ഷിതനാകാൻ നോക്കുന്ന രാഹുൽ ഗാന്ധി ബിജെപിക്കെതിരെ മത്സരിക്കാൻ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Read Also; രാഹുല്‍ ഗാന്ധി ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍

ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്ന് കോൺഗ്രസ് പറഞ്ഞ മണ്ഡലത്തിലാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നതെന്നും കോടിയേരി പരിഹസിച്ചു. ഇന്ത്യയിൽ ഒരിടത്തും കോൺഗ്രസ്സുമായി സിപിഎം സഖ്യത്തിന് തയ്യാറായിട്ടില്ല. എന്നാൽ ബിജെപി അധികാരത്തിൽ വരരുതെന്ന് സിപിഎമ്മിന് നിർബന്ധമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top