തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രകാശ് ബാബു

prakash babu

ശബരിമല പ്രക്ഷോഭം ഉള്‍പ്പടെയുള്ള കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു തിങ്കളാഴ്ച്ച കോടതിയില്‍ കീഴടങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് വിശദീകരണം. ഇതു സംബന്ധിച്ച് യാതൊരു വിധ തീരുമാനവും എടുത്തിട്ടില്ല.ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ അത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കൂവെന്നാണ് പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞത് .നിലവില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.പന്നീട് സംസ്ഥാന നേതൃത്വവുംമായി കൂടിയാലോചിച്ച് അത്തരം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top