‘പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബീരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ?: അസദുദ്ദീന്‍ ഒവൈസി

പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഒവാസി. പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്ന് ഒവൈസി ചോദിച്ചു.

ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബ് വര്‍ഷിച്ചു. വ്യോമാക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. സംഭവസ്ഥലത്തു നിന്ന് 300 മൊബൈല്‍ ഫോണുകള്‍ കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പറഞ്ഞു.

നിങ്ങള്‍ക്ക് ബാലാകോട്ടിലെ 300 മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായി. എന്നാല്‍ നിങ്ങളുടെ മൂക്കിനു താഴെക്കൂടെ പുല്‍വാമയിലേക്ക് കടത്തിയ 50 കിലോഗ്രാം ആര്‍ഡിഎക്‌സ് കണ്ടു പിടിക്കാനായില്ല. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ചോദിക്കുകയാണ്, ആ സമയം നിങ്ങള്‍ ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോ എന്നും ഒവൈസി വിമര്‍ശിച്ചു.

രാജ്യത്ത് രണ്ട് ദേശീയ പാര്‍ട്ടികള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ താന്‍ എതിര്‍ക്കും. കാരണം ഒരു ദേശീയ പാര്‍ട്ടി ബ.ജെപിയാണ്. മറ്റേത് 1.5 ബിജെപിയാണ്. കോണ്‍ഗ്രസും ബിജെ.ിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top