നേതാക്കളെ ഇറക്കുമതി ചെയ്ത് കേരളം പിടിച്ചെടുക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമെന്ന് കോടിയേരി

നേതാക്കളെ ഇറക്കുമതി ചെയ്ത് കേരളം പിടിച്ചെടുക്കാമെന്നത് കോൺഗ്രസിന്റെ വ്യാമോഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിൻമേൽ  കളിയാണെന്നും കോടിയേരി പറഞ്ഞു. രാഹുലിനെ തോൽപ്പിക്കാൻ എൽഡിഎഫിന് അവസരമൊരുങ്ങും എന്നതുമാത്രമാണ് രാഹുൽ കേരളത്തിൽ മത്സരിച്ചതു കൊണ്ടുണ്ടാകുന്ന ഗുണം.

രാഹുൽ പോയിടത്തൊക്കെ കോൺഗ്രസ്സ് ജയിക്കുമെങ്കിൽ ആന്ധ്രയിലെയും യു പിയിലെയും കോൺഗ്രസിന്റെ അവസ്ഥ ഇങ്ങനെ ആകുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു. പി.ജയരാജനെ യു.ഡി.എഫ് വ്യക്തിഹത്യ ചെയ്യുകയാണ്. ഒരു കേസിൽ പ്രതിയായാൽ മാത്രം ആരും കൊലയാളിയാകില്ല. ഒരു കൊലക്കേസിലും ജയരാജൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top