ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കാൻ മോദിയും ഒരുങ്ങുന്നു ?

രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന. വാരാണസിക്ക് പുറമെ ബംഗളുരു സൗത്ത് മണ്ഡലത്തിലും മോദി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിൽ കൂടി മോദി മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന നിലപാടാണ്‌ ബിജെപി നേതൃത്വത്തിനുമുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചിരുന്നു.

Read Also; രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ചയെന്ന് ചെന്നിത്തല

വാരാണസിക്ക് പുറമേ ഗുജറാത്തിലെ വഡോദരയിലാണ് മോദി 2014 ൽ മത്സരിച്ചത്. ഇത്തവണ ദക്ഷിണേന്ത്യയിലേക്ക് മത്സരിക്കാനെത്തിയാൽ ഏറ്റവും ഉറപ്പുള്ള മണ്ഡലമെന്ന നിലയിലാണ് ബംഗളുരു സൗത്ത് തെരഞ്ഞെടുക്കുക. 1991 മുതൽ ബിജെപിക്കൊപ്പം നിൽക്കുന്ന മണ്ഡലമാണ് ബംഗളുരു സൗത്ത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അനന്തകുമാറായിരുന്നു ഇവിടുത്തെ എം.പി. കർണാടകയിലെ 28 മണ്ഡലങ്ങളിൽ 25 ലും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ബംഗളുരു സൗത്തിൽ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Read Also; അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നതിനെപ്പറ്റി ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മോദിയും ദക്ഷിണേന്ത്യയിലേക്കെത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. അതേ സമയം ബംഗളുരുവിൽ മോദിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായതോടെ ബംഗളൂരു സൗത്തിനെ ഒഴിവാക്കിയാണ് കോൺഗ്രസും സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. മോദിയാണ് ഇവിടെ മത്സരിക്കുന്നതെങ്കിൽ ശക്തനായ എതിർസ്ഥാനാർത്ഥിയെ നിശ്ചയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേ സമയം രാഹുൽ ഗാന്ധിയെ മത്സരിക്കാൻ ക്ഷണിച്ച് കർണാടക,തമിഴ്‌നാട് കോൺഗ്രസ് നേതൃത്വങ്ങളും സജീവമായി രംഗത്തുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top