ന്യൂസിലാന്റിലെ വെടിവെപ്പില്‍ മരിച്ച ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ancy

ന്യൂസിലാന്റിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ മരിച്ച ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.  ഇന്ന് പുലർച്ച 3.15 ടെ നെടുമ്പശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. . ഇരിങ്ങാലക്കുടെ ആര്‍ഡിഒ  കാർത്തിയായനി ദേവി, എംഎല്‍എമാരായ അൻവർ സാദത്ത് ,ഹൈബി ഈഡൻ ,ബെന്നി ബഹനാൻ ,ഇബ്രാഹിം കുഞ്ഞ്, റോജി എം ജോൺ ബന്ധുമിത്രാദികൾ എന്നിവർ ചേർന്ന് ആൻസി അലി ബാവയുടെ മൃതദേഹം ഏറ്റ് വാങ്ങി.

കൊടങ്ങല്ലൂർ മേത്തല കമ്മ്യൂണിറ്റിഹാളിൽ 9 മുതൽ 10.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് 11 മണിക്ക് ചേരമൺ ജുമാമസജിദിൽ കബറടക്കും.

ന്യൂസിലാന്റില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍സി. ആക്രമണം നടക്കുമ്പോള്‍ ആന്‍സിയുടെ ഭര്‍ത്താവ് അബ്ദുള്‍ നാസറും പള്ളിയിലുണ്ടായിരുന്നു. ഇയാള്‍ തലനാരിഴയ്ക്കാണ് അക്രമിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആന്‍സിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top