വിജയ് സേതുപതി + ഫഹദ് ഫാസിൽ; സൂപ്പർ ഡീലക്‌സിലെ ഡിംഗ് ഡോംഗ് പ്രമോ പുറത്ത്
വിജയ് സേതുപതി സ്ത്രീ കഥാപാത്രത്തിൽ എത്തുന്ന സൂപ്പർ ഡീലക്‌സ് എന്ന ചിത്രത്തിലെ ഡിംഗ് ഡോംഗ് പ്രമോ പുറത്ത്. ചിത്രത്തിൽ ഫഹദ് ഫാസിൽ സാമന്ത, രമ്യാ കൃഷ്ണൻ മിഷ്‌കിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also : ട്രാൻസ്‌ജെൻഡറായി വിജയ് സേതുപതി; ഡാൻസ് വൈറൽ
ത്യാഗരാജൻ കുമാരരാജ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പിഎസ് വിനോദും നീരവ് ഷായുമാണ്. യുവൻ ശങ്കർ രാജയാണ് സംഗീതം.ശില്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ചിത്രങ്ങളും സമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ത്യാഗരാജൻ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനീതി കഥൈകൾ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പർ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു.
2017 ൽ പുറത്തിറങ്ങിയ വേലയ്ക്കാരൻ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് ജനതയുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഫഹദ്. അതുകൊണ്ട് തന്നെ ഫഹദ്-വിജയ് സേതുപതി മാജിക്ക് കാണാൻ കാത്തിരിക്കുകയാണ് ദക്ഷിണേന്ത്യൻ സിനിമാ ലോകം.
ഇതാദ്യമായാണ് വിജയ് സേതുപതി ാെരു മുഴുനീള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണന് പകരം ആദ്യം നദിയ മൊയ്തുവിനെയാണ് കാസ്റ്റ് ചെയ്തിരുന്നതെങ്കിലും പിന്നീട് വേഷം രമ്യാ കൃഷ്ണന് നൽകുകയായിരുന്നു. മാർച്ച് 29 ന് ചിത്രം പുറത്തിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here