Advertisement

വെസ്റ്റ്നൈല്‍ പനി; ആദ്യ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും

March 25, 2019
Google News 1 minute Read
WEST NILE

വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളിലും മൃഗങ്ങളിലും പടര്‍ന്നിട്ടുണ്ടോയെന്ന് ഇന്നറിയാം.  ആദ്യ പരിശോധന ഫലം ഇന്ന് പുറത്തുവരും. കൊതുകുകളിലെ രക്തപരിശോധനയുടെ ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന.
മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. പനി ബാധിച്ച് വേങ്ങര സ്വദേശി ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. പക്ഷികളിൽ നിന്നും ക്യുലക്‌സ് കൊതുകുകൾ വഴിയാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

ReadAlso: വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മുഹമ്മദ് ഷാന്‍ ഒരാഴ്ച മുമ്പാണ് മരിച്ചത്.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വൈറസ് ബാധ കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ ഫലമാണ് ഇന്ന് വരുന്നത്.  മരിക്കുന്നതിനും ഒരാഴ്ച മുമ്പാണ് കുട്ടിയില്‍ രോഗം സ്ഥിരീകരിച്ചത്. കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് രോഗം വെസ്റ്റ് നൈല്‍ പനി ആണെന്ന് തിരിച്ചറിഞ്ഞത്.

വേങ്ങര എആര്‍ നഗറിലെ കുട്ടിയുടെ വീട്ടിലും കുട്ടിയുടെ ബന്ധുവീട്ടിലും അടക്കം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം പരിശോധന നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളുടെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ പനി പകരില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here