Advertisement

മുരളി മനോഹർ ജോഷിയോട് മത്സരിക്കേണ്ടെന്ന് ബിജെപി

March 26, 2019
Google News 1 minute Read

ബിജെപി സ്ഥാപക നേതാക്കളിലൊരാളും സിറ്റിംഗ് എംപിയുമായ മുരളി മനോഹർ ജോഷിക്ക് സീറ്റ് നൽകാതെ ബിജെപി നേതൃത്വം.

തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടതില്ല എന്ന സന്ദേശം ബി.ജെ.പി ജനറൽ സെക്രട്ടറി രാംലാൽ മുഖാന്തരമാണ് ജോഷിയെ അറിയിച്ചത്. കാൺപുരിൽ മത്സരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനിടെയാണ് ഈ വെട്ടിനിരത്തൽ.

Read Also : കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേർന്ന സുക്ക് റാം കോണ്‍ഗ്രസ്സ് ക്യാമ്പിലേക്ക് മടങ്ങിയെത്തി

നേരിട്ട് അറിയിക്കാൻപോലും മാന്യത കാട്ടാതെ ദൂതൻവഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി രാംലാലിനോട് പ്രതികരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. സിറ്റിങ് എം.പി എന്ന നിലയിലാണ് മത്സരിക്കാൻ തയാറെടുത്തത്.

2014ൽ മോദിക്ക് മത്സരിക്കാനായി വാരാണസി വിട്ടുകൊടുത്തത് ജോഷിയാണ്. തുടർന്ന് കാൺപുരിൽ 57 ശതമാനം വോട്ടുനേടി റെക്കോഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here