ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു

jayaprada

മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ജയപ്രദ  അസംഖാനുമായുള്ള പ്രശ്നങ്ങളെ തു‍ടർന്ന് ജയപ്രദ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിരുന്നു.  അസംഖാൻ തന്‍റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് വരെ ജയപ്രദ ആരോപിച്ചിരുന്നു.

ReadAlso: ജയപ്രദ ബിജെപിയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷയായിരുന്നു. ആന്ധ്രയില്‍ നിന്നാണ് ജയപ്രദ രാജ്യസഭയില്‍ എത്തിയത്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബുവിന്റെ നായിഡുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തെലുങ്ക് ദേശം പാര്‍ട്ടി വിട്ട ജയപ്രദ അതിന് ശേഷമാണ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2004ലിലും 2009 ലും ലോക്സഭാംഗമായി.

നഗ്നചിത്ര വിവാദത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ ആർഎൽഡിയിൽ ചേര്‍ന്നെങ്കിലും കഴിഞ്‍ ഇലക്ഷനില്‍ തോറ്റു. ഇത്തവണ ബിജെപിയില്‍ ചേര്‍ന്ന ജയപ്രദ രാംപുരിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top