Advertisement

കെവിന്‍ വധക്കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

March 26, 2019
Google News 1 minute Read

കെവിന്‍ വധക്കേസ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി സ്യാനു ചാക്കോ, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിലും വിചാരണാ തീയതിലുമുള്ള തീരുമാനമാണ് കോടതിക്കു മുന്നിലുള്ളത്. കേസ് പരിഗണിച്ചിരുന്ന അഡീഷണന്‍ സെഷന്‍സ് കോടതി ജഡ്ജ് കഴിഞ്ഞ ദിവസം സ്ഥലം മാറി പോയിരുന്നു. ഇതോടെയാണ് കേസ് പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് എത്തിയത്. പകരം ജഡ്ജ് നിയമിതനാകുന്നതോടെ വീണ്ടും അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റും

ReadAlso: കെവിന്‍ കൊലക്കേസ്; കുറ്റം നിഷേധിച്ച് ഒന്നാം പ്രതി സാനു ചാക്കോ

കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി സാനു ചാക്കോ കുറ്റം നിഷേധിച്ചു.  കൊലപാതകം നടത്തിയിട്ടില്ലെന്നാണ് പ്രതിയായ സാനു ചാക്കോ കോടതിയില്‍ പറഞ്ഞത്.  302-ാം വകുപ്പ് റദ്ദാക്കണമെന്നും മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്  കണക്കിലെടുക്കണമെന്നും സാനു ചാക്കോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് മൂന്നാം പ്രതി ഇഷാനും കോടതിയെ അറിയിച്ചു.

ReadAlso: കെവിന്‍ കൊലക്കേസ്; കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. എഎസ്ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റേതാണ് നടപടി. കെവിൻ കേസിലെ മുഖ്യപ്രതിയായ ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

ReadAlso: കെവിന്‍ വധക്കേസ്; വിചാരണ ഇന്ന് തുടങ്ങും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here