Advertisement

സംസ്ഥാനത്തെ കൊടും ചൂടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

March 27, 2019
Google News 4 minutes Read
cabinet to discuss on rising temperature and sunburn issues in kerala

സംസ്ഥാനത്തെ കൊടും ചൂടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും . സൂര്യാതപത്തെ തുടർന്നുള്ള അതീവ ജാഗ്രതാ നിർദ്ദേശവും വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കരുതൽ നടപടികളും ചർച്ചയാകും. സൂര്യാഘാത സൂര്യാതപമേറ്റു മരണമടയുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ പെരുമാറ്റ ചട്ടത്തിൽ ഇളവു വേണമെന്ന് മന്ത്രിസഭ തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടേക്കും. തൊഴിൽ സമയം ക്രമീകരിച്ചത് കർശനമായി നടപ്പാക്കുന്ന കാര്യവും മന്ത്രിസഭാ യോഗം പരിഗണിക്കും.

അതേസമയം, മാർച്ച് 2 മുതൽ 28 വരെ തീയ്യതികളിൽ തിരുവനന്തപുരം, പത്തനംതിട്ട , എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു:

– പൊതുജനങ്ങൾ രാവിലെ 11 മണി മുതൽ 3 മണിവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു
– നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക
– രോഗങ്ങൾ ഉള്ളവർ 11 മണി മുതൽ 3 മണിവരെയെങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക
– പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
– അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
– വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 മണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

– ഇരു ചക്ര വാഹനങ്ങളിൽ ഓണ്ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

– മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സ്വമനസ്കർ കുളിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

– തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.

തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ താപ സൂചിക – Heat Index പ്രവചന ഭൂപടങ്ങള്‍ അനുബന്ധമായി ചേര്‍ക്കുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ 26-03-2019 മുതല്‍ 28-03-2019 വരെയുള്ള താപ സൂചിക (Heat Index) പ്രവചന ഭൂപടം അനുബന്ധമായി ചേര്‍ക്കുന്നു – ഭൂപടത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടും ചുവപ്പ് നിറങ്ങളുടെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു:

heat

താപ സൂചിക – Heat Index

<29: സുഖകരം (No discomfort) 30-40: അസ്വസ്ഥത (Some discomfort) 40-45: അസുഖകരം (Great discomfort) 45-54: അപകടം (Dangerous) >54: സൂര്യാഘാതം ഉറപ്പ് (Heat stroke imminent)

കേരളത്തിൽ പല പ്രദേശങ്ങളിലും സൂര്യ താപവും സൂര്യാഘാതവും മൂലം ആളുകൾക്ക് പൊള്ളലേൽക്കുന്ന സംഭവങ്ങൾ കൂടി വരുന്ന ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഈ സന്ദേശം വലിയ പ്രാധന്യത്തോടുകൂടി എല്ലാ വാർത്ത മാധ്യങ്ങളും പൊതുജനങ്ങളിൽ എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here