കർഷക വായ്പയ്ക്ക് മൊറട്ടോറിയം; ഉദ്യോഗസ്ഥരുടെ നടപടികളിൽ മന്ത്രിമാർക്ക് അതൃപ്തി

കർഷക വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവ് വൈകിയതിൽ മന്ത്രിമാർക്ക് അതൃപ്തി. മന്ത്രിസഭാ തീരുമാനം ഉത്തരവിറക്കുന്നതിൽ ചീഫ് സെക്രട്ടറി വീഴ്ച വരുത്തി. തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇനി ഉദ്യോഗസ്ഥർ തന്നെ ഈ വിഷയം കൈകാര്യം ചെയ്യട്ടെ എന്നും അഭിപ്രായം.

അതേസമയം, കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടാനുള്ള അപേക്ഷയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സർക്കാരിനോട് വിശദീകരണം തേടി. അടിയന്തരമായി ഉത്തരവിറക്കേണ്ട സാഹചര്യം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടത്. സർക്കാർ വിശദീകരണത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

Read Also : കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം; ടിക്കാറാം മീണ സർക്കാരിനോട് വിശദീകരണം തേടി

മൊറോട്ടോറിയം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമശ് ചെന്നിത്തലയും കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാർ കർശകരെ വഞ്ചിച്ചുവെന്നും ബാങ്കുകൾ ഇപ്പോഴും ജപ്തി നടപടി തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top