സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

sports council

സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു.  തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.  പ്രസിഡന്റ് നിയമനവും മരവിപ്പിച്ചു. നടപടികള്‍ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് കമ്മീഷൻ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് അയച്ചിരുന്നു. വിശദമായി പരിശോധിച്ചശേഷമാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവിലെ വൈസ് പ്രസിഡന്‌റ് മെഴ്‌സി കുട്ടനെ പ്രസിഡന്‌റ് ആയി നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഏപ്രിലില്‍ നടത്താനിരുന്ന വൈസ് പ്രസിഡന്‌റ് , കൗണ്‍സില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top