കൽബുർഗിയുടെ കൊലപാതകം; മഹാരാഷ്ട്ര സർക്കാരിന്‌ കോടതിയുടെ വിമർശനം

ചിന്തകരും എഴുത്തുകാരുമായിരുന്ന കൽബുർഗിയുടെയും ഗോവിന്ദ് പൻസാരെയുടെയും കൊലപാതകം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ മഹാരാഷ്ട്ര സർക്കാരിനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവ്‌സിന് കേസിന്റെ പുരോഗതി പരിശോധിക്കാൻ സമയമില്ലേയെന്ന് കോടതി ചോദിച്ചു.

മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ തലവനാകണമെന്നും ഒരു പാർട്ടിയുടെ നേതാവാകരുതെന്നും കോടതി കുറ്റപെടുത്തി. അന്വേഷണ ഏജൻസികൾക്ക് മതിയായ തെളിവുകൾ ശേഖരിക്കാനായിട്ടില്ല.  കേസ് അന്വേഷിക്കുന്ന സിബിഐ യോടും സിഐഡി യോടും കൂടുതൽ തെളിവുകൾ ശേഖരിച്ച് ഏപ്രിൽ 26 നകം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top