കാന്തപുരം സുന്നി വിഭാഗം ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് സൂചന

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം സുന്നി വിഭാഗം ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് സൂചന.
കഴിഞ മർക്കസ് സമ്മേളനം യൂഡിഎഫ് ബഹിഷ്‌കരിച്ചതും മർക്കസിലെ വിദ്യാർത്ഥി സമരത്തിന് യുഡിഎഫ് അമിത പിന്തുണ നൽകിയതും തീരുമാനത്തിന് കാരണമായതായാണ് വിവരം. വഖ്ഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി പോലുള്ള സ്ഥാപനങ്ങളിൽ കാന്തപുരം വിഭാഗത്തിന് അര്ഹമായ പ്രാതിനിധ്യം നൽകാൻ ഇടതുപക്ഷം തയ്യാറായതും ഇടതുപക്ഷ അനുകൂല നിലപാട് എടുക്കാൻ എപി സുന്നികൾക്ക് പ്രേരണയായി.
മുമ്പും ഇടതുപക്ഷ സഹയാത്രികരായി നിന്നിട്ടുള്ള കാന്തപുരം വിഭാഗത്തിന്റെ വോട്ടുകൾ മലബാറിലെ പാർലമെന്റ് മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്ന എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണി ഗവണ്‍മെന്റാണ് വരേണ്ടതെന്ന് കാന്തപുരം വിഭാഗം സുന്നി നേതാവു കൂടിയായ അബ്ദുൽ ഹകീം അസ്ഹരി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here