‘നമ്മളേ കള്ളന്മാരാ, രാഷ്ട്രീയക്കാരല്ല’; തെരഞ്ഞെടുപ്പ് ചൂടിനിടെ കലക്കന്‍ സേവ് ദ ഡേറ്റ് വീഡിയോ

save the date

ആദ്യം കണ്ടാല്‍ ഹ്രസ്വ ചിത്രമെന്നേ തോന്നൂ… വീഡിയോയുടെ അവസാനം എത്തണം ഇതൊരു സേവ് ദ ഡേറ്റ് വീഡിയോ ആണെന്ന് തിരിച്ചറിയാന്‍.  മരിച്ച് പോയ സഹോദരന്‍ വിവാഹം വിളിക്കുന്ന രീതിയില്‍ സേവ് ദ ഡേറ്റ് വീഡിയോ ചെയ്ത് മലയാളികളെ ഞെട്ടിച്ച എല്‍വി വെഡ്ഡിംഗ്സിന്റെ അടുത്ത വെഡ്ഡിംഗ് വീഡിയോയും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുകയാണ്.

മോഷണത്തിനായി ഒരു വീട്ടില്‍ കയറുന്ന കള്ളന്മാര്‍ അത്  വിവാഹം നടക്കാനിരിക്കുന്ന വീടാണെന്ന് തിരിച്ചറിയുന്നതോടെ മോഷ്ടിക്കാതെ മടങ്ങുന്നതാണ് സേവ് ദ ഡേറ്റ് വീഡിയോയുടെ ഇതിവൃത്തം.

ആശാനും ശിഷ്യനും എന്നാണ് ഈ സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. എബിന്റേയും സ്മിതിയുടേയും വിവാഹത്തിനുള്ള ക്ഷണമാണ് അപൂര്‍വ്വം കള്ളന്മാര്‍ക്കുള്ള ആ നല്ല മനസ് വെളിവാക്കി എല്‍വി വെഡ്ഡിംഗ്സ് ഉടമ ലിയോ വിജയന്‍ പറയുന്നത്.

ReadAlso: ഈ സേവ് ദ ഡേറ്റ് വീഡിയോ നിങ്ങള്‍ കാണണം, ഈ വിവാഹം ക്ഷണിക്കുന്നത് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top