സ്വിമ്മിങ് പൂളിലെ മുങ്ങിമരണം; കെടിഡിസി 62.5 ലക്ഷം രൂപ പിഴ നൽകണമെന്ന് സുപ്രീം കോടതി

കെടിഡിസി ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഇതര സംസ്ഥാനക്കാരൻ മുങ്ങി മരിച്ച സംഭവത്തിൽ അറുപത്തിരണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. മരിച്ച ആളുടെ കുടുംബത്തിന് നഷ്ടപരിഹാരം വിധിച്ച ദേശീയ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.

കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കോവളം സമുദ്ര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ സത്യേന്ദ്ര പ്രതാപ് സിംഗ് എന്ന വിനോദസഞ്ചാരി 2006 ലാണ് മുങ്ങി മരിച്ചത്. 2015 ലായിരുന്നു ഉപഭോക്തൃ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കമ്മീഷൻ ഉത്തരവിനെതിരെ കെ.ടി.ഡി.സി നൽകിയ ഹർജി തള്ളിയ സുപ്രീം കോടതി 9 ശതമാനം പലിശ സഹിതം പണം 4 മാസത്തിനകം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top