സംസ്ഥാനത്ത് ഇന്ന് സമർപ്പിച്ചത് 15 നാമനിർദ്ദേശ പത്രികകൾ

സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാർത്ഥികൾ കൂടി നാമനിർദ്ദേശ പത്രികകൾ  സമർപ്പിച്ചു.തിരുവനന്തപുരം, പത്തനംതിട്ട ,മാവേലിക്കര,പൊന്നാനി മണ്ഡലങ്ങളിൽ രണ്ട് വീതം
നാമനിർദ്ദേശ പത്രികകളും ,വയനാട് ,കോഴിക്കോട് ,മലപ്പുറം, ചാലക്കുടി ,ഇടുക്കി, കോട്ടയം ആലപ്പുഴ മണ്ഡലങ്ങളിൽ ഓരോ പത്രികകളുമാണ് ലഭിച്ചത് .

ഇതോടെ സംസ്ഥാനത്ത് ഇതുവരെയുള്ള നാമനിർദേശപത്രികളുടെ എണ്ണം 23 ആയി. മുന്നണികളിലെ പ്രമുഖ സ്ഥാനാർത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കുമ്മനം രാജശേഖരൻ,തോമസ് ചാഴികാടൻ, വീണാ ജോർജ് എന്നിവർ ഉൾപ്പെടെയാണ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top