ആര്‍എസ്എസ് കാര്യവാഹകിന്റെ വീട്ടില്‍ ബോംബ് പൊട്ടിയ കേസ്; പ്രതി കീഴടങ്ങി

കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്കു പറ്റിയ കേസില്‍ പ്രതി ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബു കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ഏപ്രില്‍ 12 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മാര്‍ച്ച് 23 നാണ് കണ്ണൂര്‍ നടുവിലില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റത്. കുട്ടികള്‍ കളിക്കുന്നതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഷിബുവിന്റെ ഏഴ് വയസുള്ള മകന്‍ ഗോകുല്‍, തൊട്ടടുത്ത വീട്ടിലെ പന്ത്രണ്ടുവയുസുള്ള കജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അരയ്ക്ക് താഴെയാണ് ഗോകുലിന് പരിക്കേറ്റത്. ഗോകുലിന് സാരമായി പരിക്കേറ്റിരുന്നു.

Read more: കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരിക്ക്

പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ തെരച്ചിലില്‍ വീട്ടില്‍ നിന്ന് വടിവാളുകളടക്കമുള്ള മാരകായുധങ്ങളും ബോംബ് നിര്‍മ്മാണ സാമഗ്രഹികളും കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top