ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിൽ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. സിത്സു ഗ്രാമത്തിലാണ് സംഭവം. ഏറ്റുമുട്ടലിൽ നാല് ജവാൻമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ ഏറ്റമുട്ടല്‍ ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. സ്ഥലത്ത് കൂടുതൽ ഭീകരര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്നലെയും ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ നടന്നിരുന്നു. മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇവരിൽ നിന്ന് സുരക്ഷാസേന ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
അഞ്ച് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ട്രൂപ്സ് ഓഫ് രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ജമ്മു കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ബദ്ഗാമിന് പുറമെ ചറ്റേര്‍ഗാമിലും പരിശോധന നടക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here