സംഝോത എക്‌സ്പ്രസ് സ്ഫോടനം; അന്വേഷണ ഏജന്‍സിയുടെ അലംഭാവം എടുത്ത് പറഞ്ഞ് വിധി ന്യായം

Samjhauta Express

സംഝോത എക്‌സ്പ്രസ് സ്ഫോടനത്തില്‍ അന്വേഷണ ഏജന്‍സിയുടെ അലംഭാവം എടുത്ത് പറഞ്ഞ് വിധി ന്യായം. കേസില്‍ പ്രതിചേർക്കപെട്ട പ്രതികളെയെല്ലാം തെളിവുകളുടെ ആഭാവത്തില്‍ വെറുതെ വിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധി ന്യായത്തിലാണ് കുറ്റപെടുത്തല്‍. ക്രൂരമായ കൊലപാതകങ്ങള്‍ നടന്ന കേസില്‍ വിധി പ്രഖ്യാപനം നടത്തിയത് വേദനയോടെയെന്നും വിധി ന്യായം പറയുന്നു.

സംഝോത എക്‌സ്പ്രസ് സ്ഫോടന കേസില്‍ ഈ മാസം 20 നാണ് സ്വാമി അസീമാനന്ദ, ലോകേഷ് ശർമ്മ, കമർ ചൌഹാന്‍ രജീന്ദര്‍ ചൗധരി എന്നിവരെ കോടതി വെറുതെ വിട്ടത്. മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കേണ്ടി വന്നത് പ്രോസിക്യൂഷനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാലാണെന്നാണ് പുറത്ത് വന്ന വിധി ന്യായം വ്യക്തമാക്കുന്നത്. ജഡ്ജി ജഗദീപ് സിംഗാണ് വിധി പ്രസ്ഥാവം നടത്തിയിരിക്കുന്നത്.

ശാസ്ത്രീയവും രേഖാമൂലവുമുള്ള ഒരു തെളുിവു പോലും ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ല. 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിന് സമീപത്തുള്ള പ്രദേശത്ത് വെച്ചായിരുന്നു സംഝോത എക്‌സ്പ്രസ് സ്‌ഫോടനം. കൊല്ലപെട്ട 68 പേരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു. അന്വേഷണം അട്ടിമറിക്കപെടുന്നുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു, ഇതിനു പിന്നാലെയാണ് അന്വേഷണ ഏജന്‍സിക്കെതിരെ വിധി ന്യായത്തില്‍ തന്നെ രൂക്ഷ വിമർശനങ്ങള്‍ ഉണ്ടാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top