Advertisement

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ പിടിയില്‍; പിടിയിലായത് ക്രിമിനല്‍ കേസുകളിലെ പ്രതി

March 29, 2019
Google News 0 minutes Read
boy

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍. കൊലപാത കേസുകള്‍ അടക്കം ഇയാളുടെ പേരിലുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിന് രണ്ട് കേസുകളും ഇയാളുടെ പേരിലുണ്ട്.

അതേസമയം അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞ്. മരുന്നുകള്‍ കൊണ്ടാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. നവംബര്‍ മുതലാണ് അമ്മയുടേയും മക്കളുടേയും കൂടെ ഇയാള്‍ താമസിക്കാന്‍ തുടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 48മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി. കുട്ടികളുടെ ചികിത്സാ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കി.

തൊടുപുഴ സ്വദേശിയാണ് കുട്ടിയുടെ അമ്മ. ഇവരുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് അരുണ്‍. അമ്മയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന. വടി ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് കുട്ടിയുടെ മൂന്നര വയസുകാരനായ സഹോദന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ അമ്മൂമ്മയോടൊപ്പം പോകാന്‍ പൊലീസ് അനുവദിച്ചു. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here