Advertisement

ബ്രെക്‌സിറ്റ് കരാർ മൂന്നാമതും തള്ളി

March 29, 2019
Google News 0 minutes Read

പരിഷ്‌കരിച്ച ബ്രെക്‌സിറ്റ് കരാറും ബ്രിട്ടിഷ് പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസാ മേയുടെ കരാർ 344 286 വോട്ടിന് പാർലമെന്റ് തള്ളി. മൂന്നാംതവണയാണ് യൂറോപ്യൻ യൂണിയൻ വിടാനുള്ള കരാർ തള്ളുന്നത്. മുൻപ് രണ്ടു തവണ മേയുടെ കരാർ പാർലമെന്റ് വോട്ടിനിട്ടു തള്ളിയിരുന്നു.

പ്രതിസന്ധിക്ക് പരിഹാരം കാണാൻ നേരത്തെ മേയെ മറികടന്ന് എംപിമാർ അവതരിപ്പിച്ച ഒരു ഡസണോളം പ്രമേയങ്ങളിൽ ഒന്നുപോലും പാസായിരുന്നില്ല. ഇതോടെയാണു പാസായാൽ രാജിവയ്ക്കാം എന്ന വാഗ്ദാനത്തോടെ പുതിയ കരാറുമായി തെരേസാ മേ വീണ്ടുമെത്തിയത്.

2021 ജൂൺ മാസത്തിന് മുൻപ് ബ്രിട്ടനിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർ രാജ്യത്ത് തുടരാനുള്ള അവകാശം ഉറപ്പ് വരുത്തണം. 3.7 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ് ഇനിയും അംഗത്വത്തിനുള്ള അപേക്ഷ നൽകേണ്ടത്. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്കു ബ്രിട്ടനിൽ തുടരാൻ പ്രധാനമന്ത്രി ഏർപ്പെടുത്തിയ നിർബന്ധിത ഫീസിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here