രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് പി.കെ ഫിറോസ്

pk firos p k firos

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ടി സിദ്ദിഖ് ആണ് വയനാട്ടിലെ സ്ഥാനാർത്ഥിയെങ്കിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാനാകുമെന്നും ഫിറോസ് പറഞ്ഞു. വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലുണ്ടാകുന്ന കാലതാമസം എത്രയും പെട്ടെന്ന് പരിഹരിക്കണം. എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് നല്ലത്.

Read Also; ഐകെഎമ്മിലെ ക്രമവിരുദ്ധ നിയമനം: ജെയിംസ് മാത്യു എംഎല്‍എ മന്ത്രി മൊയ്തീന് നല്‍കിയ പരാതി പുറത്തുവിട്ട് പി കെ ഫിറോസ്

വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരിൽ പ്രയാസം ഉണ്ടാക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ  ഇടത്പക്ഷത്തിന്റേത് പേയ്‌മെന്റ് സീറ്റാണ്.  ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ്. പി.വി.അൻവറിന്റെ പണം കണ്ടാണ് സി.പി.എം സ്ഥാനാർഥിയാക്കിയതെന്നും ഫിറോസ് ആരോപിച്ചു. കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തിലുള്ള മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം പരാജയപ്പെട്ടാൽ കെ.ടി.ജലീൽ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നും പി.കെ ഫിറോസ് ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top