Advertisement

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടര്‍ച്ചയായ ഏഴാം ദിവസവും അനിശ്ചിതത്വത്തില്‍

March 30, 2019
Google News 1 minute Read

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടര്‍ച്ചയായ ഏഴാം ദിവസവും അനിശ്ചിതത്വത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയാലും പ്രചരണത്തെ ബാധിക്കില്ലെന്ന ഹൈക്കമാന്റിന്റെ ആത്മവിശ്വാസത്തെ പൂര്‍ണ്ണമായി തളളുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ജില്ലയില്‍ മൂന്ന് മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ യുഡിഎഫിന്റെ മറ്റൊരു പ്രചരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടക്കുന്നില്ല.അതേസമയം പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ ഇന്ന് ജില്ല കളക്ടറേറ്റിലെത്തി നാമനിര്‍ധേശ പത്രിക സമര്‍പ്പിക്കും.

Read Also : വയനാട്ടില്‍ നിന്ന് രാഹുല്‍ പിന്മാറുന്നതിലെ രാഷ്ട്രീയം

ജില്ലയില്‍ മൂന്ന് മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തിയതൊഴിച്ചാല്‍ യുഡിഎഫിന്റെ കാര്യമായ പ്രചരണപരിപാടികള്‍ മണ്ഡലത്തില്‍ നടന്നിട്ടില്ല.ഈ കണ്‍വെന്‍ഷനുകളിലൊന്നും മുതിര്‍ന്ന നേതാക്കള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയം.ഇനി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമേ കാര്യമായ പ്രചരണപരിപാടികളുണ്ടാകു.മണ്ഡലത്തില്‍ കോണ്‍ഗ്രസിനോളം സ്വാധീനമുളള മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ്.ഇന്നലെ യോഗം ചേര്‍ന്ന ജില്ല നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്റിനേയും ലീഗ് സംസ്ഥാന നേതൃത്വത്തേയും അറിയിച്ചു.

ഇതിനിടെ ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കുമെന്ന് രാഹുല്‍ഗാന്ധി സൂചന നല്‍കിയതില്‍ അവസാന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട് പ്രവര്‍ത്തകര്‍.ഇനി രാഹുല്‍ഗാന്ധി ഇല്ലെങ്കിലും വേഗത്തില്‍ പ്രഖ്യാപനമുണ്ടാകണമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.അതേസമയം പ്രചരണത്തിന്റെ മൂന്നാം ലാപ്പിലേക്ക് പ്രവേശിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാദ്യാട്ടും നാളെ മണ്ഡലത്തിലെത്തി പ്രചരണമാരംഭിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here