പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് ജവാൻമാർക്ക് പരിക്ക്

60-year-old-tried-penetrate-through-border-killed

ജമ്മു കാശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചു. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ച മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

Read Also : ബലാക്കോട്ട് ഭീകരവിരുദ്ധ നടപടി പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടി ആയിരുന്നില്ല : വെളിപ്പെടുത്തലുമായി അരുൺ ജെയ്റ്റ്‌ലി

ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പുണ്ടായത്. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല്
തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More