വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്.

അമിത് ഷായാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. അമിത് ഷായ്ക്ക് ഇന്ന് ചില തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. വൈകീട്ടോടുകൂടി അദ്ദേഹം ഡെൽഹിയിൽ തിരിച്ചെത്തും. ഇതിന് ശേഷമാകും വയനാട് ബിജെപി സ്ഥാനാർത്ഥി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top