ത്രിപുരയിൽ ബിജെപി സഖ്യകക്ഷിയിലെ മൂന്ന് വനിതാ നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ത്രിപുരയിലെ ബിജെപി സഖ്യകക്ഷിയായ ഇൻഡിജിനസ് പീപിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ(ഐ.പി.എഫ്.ടി) മൂന്ന് വനിതാ നേതാക്കൾ കോൺഗ്രസിലേക്ക്. സംസ്ഥാനത്ത് ഐ.പി.എഫ്.ടിയും ബി.ജെ.പിയും ചേർന്ന് 60ൽ 44 സീറ്റുകളാണ് പിടിച്ചെടുത്തത്. ഇരു പാർട്ടികളും സഖ്യം ചേർന്ന് ത്രിപുരയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തോടുള്ള സർക്കാറിന്റെ സമീപനത്തിൽ പ്രതിഷേധിച്ചും, ആദിവാസികൾക്കായി സംസ്ഥാനമെന്ന ആശയത്തോടുള്ള അവഹണനയുമാണ് നേതാക്കൾ പാർട്ടി വിടാൻ കാരണമായതെന്ന് ത്രിപുര കോൺഗ്രസ് അധ്യക്ഷൻ പ്രദ്യോത് കിഷോർ മങ്ക്യ ഡെബ്ബുർമാൻ പറഞ്ഞു.
Read Also : ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ആദിവാസികൾക്ക് ത്രിപ്രലാൻഡ് എന്ന പേരിൽ സ്വന്തം സംസ്ഥാനം രൂപീകരിക്കണെം എന്നാവശ്യപ്പെട്ട് 2009ൽ രൂപീകൃതമായ പാർട്ടിയാണ് ഐ.പി.എഫ്.ടി.
ത്രിപ്രലാൻഡ് രൂപീകരിക്കാൻ കഴിയുമെന്ന് ആളുകൾ വിശ്വസിച്ചു. എന്നാൽ ജനങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു. മന്ത്രി സഭയിലുള്ള ചില നേതാക്കൾ സ്വന്തം ജനങ്ങളെ വഞ്ചിച്ചു’ മന്ത്രിമാരായ ഐ.പി.എഫ്.ടിയുടെ ഉന്നത നേതാക്കളായ എൻ.സി ഡെബ്ബർമയേയും മെവർ കുമാറിനെയും പരോക്ഷമായി വിമർശിച്ചു കൊണ്ട് പ്രദ്യോത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here