തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍; ചികിത്സ തുടരും

child

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്റെ ജീവന് വേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴും ആരോഗ്യസ്ഥിതി ദിവസം തോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുടല്‍, ശ്വാസകോശം ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.

കുട്ടിക്ക് സ്വന്തമായി ശ്വാസം എടുക്കാന്‍ സാധിക്കാത്ത അവസ്ഥകൂടിയാണുള്ളത്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതേസമയം, കുട്ടിക്ക് നല്‍കുന്ന ചികിത്സ തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Read  more:തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

കഴിഞ്ഞ മാസം 28 നാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ഏഴു വയസുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ഒരു ഘട്ടത്തില്‍ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നു വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാകില്ലെന്നാണ് പറഞ്ഞത്. കുട്ടിക്ക് നല്‍കികൊണ്ടിരിക്കുന്ന ചികിത്സ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top