ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണം പാക്കിസ്ഥാനിൽ നിരോധിച്ചു

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണം പാക്കിസ്ഥാനിൽ നിരോധിച്ചു. പാക് ക്രിക്കറ്റിനെ തകർക്കാനുള്ള ഇന്ത്യയുടെ നീക്കമാണ് ഐപിഎൽ എന്നാരോപിച്ചാണ് ഐപിഎൽ സംപ്രേക്ഷണം നിരോധിച്ചിരിക്കുന്നത്. പാക് വാർത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള അവസരങ്ങൾ ഇന്ത്യ ഉപയോഗപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top