സ്ത്രീവിരുദ്ധ പരാമർശം; പരാതി നൽകാനൊരുങ്ങി രമ്യ ഹരിദാസ്

സ്ത്രീവിരുദ്ധ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി രമ്യ ഹരിദാസ്. എ വിജയരാഘവൻ നടത്തിയ പ്രസ്താവനയിൽ എന്ത് ചെയ്യണമെന്ന് നേതൃത്വവുമായി കൂടിയാലോജിച്ച ശേഷം തീരുമാനം കൈക്കൊള്ളും.

വിമർ്ശനങ്ങൾ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്, ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും രമ്യ പറയുന്നു.

രമ്യ കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവൻ മോശം രീതീയിൽ പരാമർശിച്ചത്..പൊന്നാനി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് കൺവൻഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമർശം.

Read Also : രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് കൺവൻഷൻ വേദിയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. പൊന്നാനി ലോക്‌സഭാ കൺവെൻഷനിൽ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയിൽ പി.വി.അൻവറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ കോണ്ഗ്രസ് സ്ഥാനാർത്ഥികൾ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവൻ ആലത്തൂർ സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് മോശം ഭാഷയിൽ ആണ് പരാമർശിച്ചത്. സ്ഥാനാർത്ഥിയായ രമ്യാ ഹരിദാസിന്റെ പേര് പറയാതെയായായിരുന്നു പരാമർശം.

എന്നാൽ ദ്വയാർത്ഥ സ്വരമുള്ള ഈ അധിക്ഷേപത്തെ കയ്യടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ബിരിയാണിയെന്നു കേട്ടാൽ പാർലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവൻ ലീഗിനെ പരിഹസിസിച്ചിരുന്നു. രമ്യ ഹരിദാസിനെതിരായ പരാമർശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പരാമർശം സംഭവിച്ചത് വരും ദിവസങ്ങളിൽ ഇടതുപക്ഷത്തെ പ്രതികൂട്ടിലാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top