Advertisement

സരിത എസ് നായർ വയനാട്ടിൽ രാഹുലിനെതിരെയും മത്സരിക്കും

April 2, 2019
Google News 1 minute Read

എറണാകുളം മണ്ഡലത്തിന് പുറമേ വയനാട്ടിലും മത്സരിക്കാനൊരുങ്ങി സരിത എസ് നായർ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള ഒരുക്കങ്ങൾ സരിത തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരു മണ്ഡലങ്ങളിലും സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കി കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സരിതാ നായർ പത്രപ്പരസ്യം നൽകി. ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പല തവണ രാഹുൽ ഗാന്ധിക്ക് മെയിലുകൾ അയച്ചിട്ടും പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്ന് സരിത എസ് നായർ മാധ്യമങ്ങളോട് പറഞ്ഞു.

Read Also; തെരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിക്കുമെന്ന് സരിത എസ് നായർ

നേരത്തെ എറണാകുളത്ത് ഹൈബി ഈഡൻ എംഎൽഎ ക്കെതിരെ മത്സരിക്കുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് മത്സരിക്കാൻ സരിത കളക്ട്രേറ്റിലെത്തി പത്രിക വാങ്ങുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് സരിത വയനാട്ടിലും മത്സരിക്കാനൊരുങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here