നികുതി അടച്ചില്ല; മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള ബംഗളൂരു സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. രണ്ട് ബംഗളൂരു സര്‍വീസുകളും ഒരു മൂകാംബിക സര്‍വീസുമാണ് റദ്ദാക്കിയത്.

മൂന്ന് ബസ്സിലെയും മുഴുവന്‍ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തതാണ്. പെട്ടന്നുളള റദ്ദാക്കല്‍ യാത്രക്കാരെ വലയ്ക്കുമെന്നാണ് സൂചന. അതേസമയം, കെഎസ്ആര്‍ടിസി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

പത്തുബസ്സുകളാണ് അഞ്ച് വര്‍ഷത്തേക്കായി കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഈ വാഹനങ്ങള്‍ റോഡ് നികുതി അടച്ചിട്ടില്ല. മൂന്ന് മാസം കൂടുമ്പോള്‍ നികുതി അടയ്ക്കണമെന്നാണ് നിയമം. നികുതി അടയ്ക്കാത്ത മറ്റു ബസുകളും പിടിച്ചെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top