വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

നാമനിര്‍ധേശപത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍.എസ്പിജിയുടെ അനുമതി ലഭിക്കുന്നപക്ഷം തുറന്നവാഹനത്തിലുളള റോഡ്‌ഷോ വരെ ജില്ലാനേതൃത്വം പദ്ധതിയിടുന്നുണ്ട്.

മണ്ഡലത്തിലെത്തുന്ന പാര്‍ട്ടി അധ്യക്ഷനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.പത്രിക സമര്‍പ്പണത്തിന് ഉള്‍പ്പെടെ മൂന്നോ നാലോ തവണയെ രാഹുല്‍ മണ്ഡലത്തിലെത്തു.എന്നാല്‍പ്പോലും രാഹുല്‍ പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും, മണ്ഡലത്തിലെ സ്വാധീനം വിളിച്ചോതുന്നതാകണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ധേശം.പത്രിക സമര്‍പ്പണത്തിനെത്തുന്ന രാഹുല്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനാകുന്ന പൊതുപരിപാടിയിലും പങ്കെടുക്കും.

Read Also : ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തു : അരവിന്ദ് കെജ്രിവാൾ

രാഹുല്‍ പറന്നിറങ്ങുന്ന സ്‌കൂള്‍ ഗൗണ്ടിലും സിവില്‍ സ്റ്റേഷനിലും താമസിക്കാനിടയുളള എസ്റ്റേറ്റ് ബംഗ്ലാവിലും എസ്പിജിയിലെ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സംസ്ഥാന നേതാക്കള്‍ക്കാണ് മണ്ഡലത്തിലെ പ്രചരണ ചുമതല പൂര്‍ണ്ണമായും നല്‍കിയിട്ടുളളത്.ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ കെപിസിസി അംഗങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കും.

പ്രചരണനാളുകള്‍ അവസാനിക്കാറാകുന്തോറും സംസ്ഥാന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തുമെന്നാണ് സൂചന.മൂന്നോളം പൊതുപരിപാടികളില്‍ രാഹുല്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top