എറണാകുളം മണ്ഡലത്തിൽ സരിത എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

saritha s nair

എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ സരിത എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കുറ്റാരോപിതരായവരെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളാക്കുന്നതിൽ പ്രതിഷേധിച്ച് താനും മത്സരരംഗത്തുണ്ടാകുമെന്ന് സരിത എസ് നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം മണ്ഡലത്തിന് പുറമേ വയനാട്ടിലും മത്സരിക്കുമെന്ന് സരിത എസ് നായർ അറിയിച്ചിട്ടുണ്ട്. എറണാകുളം, വയനാട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് മുന്നോടിയായി കേസുകളുടെ വിവരങ്ങൾ കാണിച്ച് സരിത കഴിഞ്ഞ ദിവസം പത്രപരസ്യം നൽകിയിരുന്നു.

Read Also; സരിത എസ് നായർ വയനാട്ടിൽ രാഹുലിനെതിരെയും മത്സരിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായതോടെയാണ് സരിത വയനാട്ടിലും മത്സരിക്കാനൊരുങ്ങുന്നത്. ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പല തവണ രാഹുൽ ഗാന്ധിക്ക് ഇ-  മെയിലുകൾ അയച്ചിട്ടും പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്ന് സരിത എസ് നായർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top