കൊച്ചി ബിപിസിഎൽ പ്ലാന്റിൽ വാതകചോർച്ച

കൊച്ചി അമ്പലമുകളിൽ ബിപിസിഎൽ പാചകവാതക ബോട്ട്‌ലിങ് പ്ലാന്റിൽ വാതകചോർച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റിൽ വാതകം ചോർന്നത്. ഉടൻ തന്നെ പ്ലാന്റിനുള്ളിൽ നിന്നും ജീവനക്കാരെ മുഴുവൻ ഒഴിപ്പിച്ചു. സൾഫർ റിക്കവർ പ്ലാന്റിൽ നിന്നുമാണ് വാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. വിഷവാതക ചോർച്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ജീവനക്കാർക്ക് തലവേദനയും ശ്വാസതടസ്സവുമുണ്ടായി.എന്നാൽ കൊച്ചിൻ റിഫൈനറിയിൽ നിന്നല്ല വാതകം ചോർന്നതെന്ന് കൊച്ചിൻ റിഫൈനറി അധികൃതർ പറഞ്ഞു.അതേ സമയം വാതകം പുറത്തേക്ക് വ്യാപിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ളവർക്കും  ശ്വാസംമുട്ടലും അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top