ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ഹൈക്കോടതി

hc asks to ban tik tok

ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ഹൈക്കോടതി. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് ആപ് നിരോധിക്കാൻ ഉത്തരവിറക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡൻസ് ടെക്‌നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക് ടോക്. പ്രശസ്ത ഗാനങ്ങൾക്കൊപ്പം ചുണ്ടനക്കിയും ചുവടു വച്ചും അവർ ടിക് ടോക് ആഘോഷമാക്കുന്നും ഉണ്ട്.

കോടതി ഉത്തരവുകൾ പാലിക്കാൻ താങ്ങൾ ബാധ്യസ്ഥരാണെന്നും ഉത്തരവിൻറെ പകർപ്പ് ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ടിക്ടോക് വക്താവ് പ്രതികരിച്ചിരിക്കുന്നത്. സുരക്ഷിതവും പോസിറ്റീവുമായ ഒരു ചുറ്റുപാട് നിലനിർത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം ഐടി മന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടിക് ടോക് വിലക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട കോടതി അതിലെ വീഡിയോകൾ മാധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top