Advertisement

50 വയസ് കഴിഞ്ഞ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടാൻ നീക്കം

April 4, 2019
Google News 1 minute Read

50 വയസ് കഴിഞ്ഞ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടാൻ നീക്കം. 50 വയസ്സ് കഴിഞ്ഞ എല്ലാ ജീവനക്കാർക്കും വി.ആർ.എസ് നൽകാനാണ് തിരുമാനം.

സർക്കാർ നിയോഗിച്ച സമിതിയുടെ 10 നിർദ്ധേശങ്ങൾ ബിഎസ്എൻഎൽ ബോർഡ് അംഗികരിച്ചു. പൊതു തിരഞ്ഞെടുപ്പ് പൂർത്തിയായാൽ പ്രഖ്യാപനം ഉണ്ടായേക്കും. പെൻഷൻ പ്രായം 60 ൽ നിന്നും 58 ആക്കാനും തിരുമാനമുണ്ട്. അടുത്ത അഞ്ച് വർഷം കൊണ്ട് പതിമൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റഞ്ച് കോടി രൂപ ലാഭിക്കാനാണ് ബിഎസ്എൻഎൽ ശ്രമം.

Read Also : ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു; ഡേറ്റയുടെ അളവിൽ വർധന

ബിഎസ്എന്‍ലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികള്‍. ബിഎസ്എന്‍എലില്‍ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം.ടി.എന്‍.എലില്‍ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എന്‍എല്‍ ജീവനക്കാരും എംടിഎന്‍എലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്.

Read Also : ബിഎസ്എൻഎൽ വയർലസ് ഫോണുകൾ നിർത്തലാക്കുന്നു

തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നില്‍ കണ്ട് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ അധികൃതരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എന്‍എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here