കമൽനാഥിന്റെ മകൻ നകുൽനാഥ് ചിന്ദ്വാരയിൽ മത്സരിക്കും

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് കമൽനാഥിന്റെ പരമ്പരാഗത മണ്ഡലമായ ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ചിന്ദ്വാര നിയമസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിൽ കമൽ നാഥും ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയായി നിയമിതനായ കമൽനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

ഇതേ തുടർന്നാണ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കമൽനാഥിനെ മത്സരിപ്പിക്കാൻ എഐസിസി തീരുമാനിച്ചത്. ചിന്ദ്വാര ഉൾപ്പെടെ പന്ത്രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top