ഈ സീസണിൽ സൗദി അനുവദിച്ചത് 55 ലക്ഷത്തോളം ഉംറ വിസകൾ

ഉംറ സീസണിൽ ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തോളം ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാല് ലക്ഷത്തി തൊണ്ണൂറായിരം തീർത്ഥാടകർ ഇന്ത്യയിൽ നിന്നും ഉംറ നിർവഹിക്കാനെത്തി. 55,02,111 ഉംറ വിസകൾ ആണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഇതുവരെ അനുവദിച്ചത്. 50,52,735 തീർത്ഥാടകർ സൗദിയിൽ എത്തി. 3,51,770 തീർത്ഥാടകർ മക്കയിലും 1,49,601 തീർത്ഥാടകർ മദീനയിലുമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയത്തിന്റെറിപ്പോർട്ട് പറയുന്നു.
45,08,472 തീർത്ഥാടകരും വിമാനമാർഗമാണ് സൗദിയിൽ എത്തിയത്. 4,87,241 തീർത്ഥാടകർ റോഡ് മാർഗവും 57022 തീർഥാടകർ കടൽ മാർഗവും സൗദിയിൽ എത്തി. 11,74,947 തീർഥാടകരുമായി പാകിസ്താൻ തന്നെയാണ് എണ്ണത്തിൽ മുന്നിൽ. ഇന്തോനേഷ്യയിൽ നിന്ന് 789,486 തീർത്ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 491,195 തീർത്ഥാടകരും ഉംറ നിർവഹിക്കാനെത്തി. ഈജിപ്ത്, യമൻ, തുർക്കി, മലേഷ്യ, അൾജീരിയ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളും ഏറ്റവും കൂടുതൽ തീർഥാടകരുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ട്. ഏഴു മാസം മുമ്പാണ് നിലവിലുള്ള ഉംറ സീസൺ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here