അഗസ്ത വെസ്റ്റ്‌ലാൻഡ് കേസ്; ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം

അഗസ്ത വെസ്റ്റ്‌ലാൻഡ് കേസിൽ ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ക്രിസ്ത്യൻ മിഷേലിന്റെ ഡയറിയിലെ എ.പി എന്നത് അഹമ്മദ് പട്ടേൽ ആണെന്നും ഫാം എന്നത് ഫാമിലി ആണെന്നും ആണ് ആരോപണം. 52 പേജുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ചില ദേശിയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

ക്രിസ്ത്യൻ മിഷേലില്‍ നിന്ന് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്ന ഡയറിയെ ആധാരമാക്കിയാണ് കുറ്റപത്രത്തിലെ പ്രധാനനിഗമനങ്ങൾ. എപി എന്നത് അഹമ്മദ് പട്ടേല്‍ ആണെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം. എഫ്എഎം എന്നത് ഫാമിലി എന്നതിന്റെ ചുരുക്കെഴുത്താണെന്നും സോണിയ കുടുമ്പത്തെ ലക്ഷ്യമിട്ട് കുരപത്രം വ്യക്തമാക്കുന്നു. ഗുരുതരമായ ക്രമക്കെടുകളുടെ കുറ്റസമ്മതമാണ് മിഷേല്‍ നടത്തിയിരിക്കുന്നത് എന്നും എൻഫോഴ്സ് മെന്റ് ഡയറകട്രേറ്റ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇറ്റലിക്കാരിയായ അമ്മയുടെ മകന്‍ എന്ന മിഷേലിന്റെ പരാമര്‍ശം സമ്പന്ധിച്ച സൂചനകളെ രാഹുൽ ഗാന്ധിക്ക് നേരെയാണ് അന്വേഷണ എജൻസി പരേക്ഷമായി വിശദീകരിക്കുന്നത്.

Read Also : അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട്; ക്രിസ്ത്യൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ മാറ്റം വരുത്തിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നായിരുന്നെന്ന് മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. മന്‍മോഹന്‍സിങ്ങിന് മുകളില്‍ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്ന ആളുടെ നിര്‍ദേശ പ്രകാരമാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് കുറ്റപത്രം പറയുന്നു. വിവിഐപികളുടെ യാത്രകള്‍ക്കായി മികച്ച ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ഇളവ് വരുത്തി താരതമ്യേന ശേഷി കുറഞ്ഞ എഡബ്ല്യു-101 വിഭാഗത്തില്‍പ്പെട്ട പന്ത്രണ്ടോളം ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ്് അഴിമതി. ആകെ കരാര്‍ തുകയുടെ പത്തുശതമാനമായ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മേധാവിക്കുമുള്‍പ്പെടെ നല്‍കിയെന്ന ഇറ്റാലിയന്‍ കോടതിയുടെ കണ്ടെത്തലുകളാണ് കേസിന്നാധാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top