തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്റ്റുകളുടെ ആഹ്വാനം

തെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മിറ്റിയുടെ പേരില്‍ ലഘുലേഖ. വയനാട് പ്രസ് ക്ലബ്ബിലാണ് മാവോയിസ്റ്റുകളുടെ ലഘുലേഖ. നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് ലഘുലേഖ പോസ്റ്റല്‍ മുഖാന്തരം പ്രസ് ക്ലബില്‍ ലഭിച്ചത്.

കര്‍ഷകരെ കൃഷിയില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും ജീവിതത്തില്‍ നിന്നുംവരെ അടിച്ചോടിക്കുകയാണ് ഇന്ത്യന്‍ ജനാധിപത്യ ഭരണവ്യവസ്ഥ ചെയ്തുവരുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. ലക്കിടി വെടിവെപ്പ് സംഭവത്തിലെ മാവോയിസ്റ്റുകളുടെ പ്രതികരണം ലഭിച്ചുവല്ലോ എന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top